Thursday, March 28, 2024

HomeNewsIndiaഡോ. കഫീല്‍ ഖാന്‍റെ വീട്ടില്‍ വീണ്ടും റെയ്​ഡ്​

ഡോ. കഫീല്‍ ഖാന്‍റെ വീട്ടില്‍ വീണ്ടും റെയ്​ഡ്​

spot_img
spot_img

ഉത്തര്‍പ്രദേശ്​: യോഗി സര്‍ക്കാര്‍ കള്ളക്കേസ്​ ചുമത്തി വേട്ടയാടിയ ശിശുരോഗ വിദഗ്​ധന്‍ ഡോ. കഫീല്‍ ഖാന്‍റെ വീട്ടില്‍ വീണ്ടും പൊലീസ്​ റെയ്​ഡ്​.

തന്‍റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട്​ കഫീല്‍ ഖാന്‍ കേരളത്തില്‍ പര്യടനം നട​ത്തവേയാണ്​ അദ്ദേഹത്തിന്‍റെ ഗോരഖ്​പൂരിലെ വീട്ടില്‍ ഉത്തര്‍പ്രദേശ്​ പൊലീസ്​ ​ പരിശോധന നടത്തുന്നത്​.

പ്രായമായ ഉമ്മയും ബന്ധുവായ സ്​ത്രീയും മാത്രമാണ്​ വീട്ടിലുള്ളത്​. ഇവരെ ഭീഷണിപ്പെടുത്തിയാണ്​ റെയ്​ഡ്​ തുടരുന്നതെന്ന്​ ഡോ. കഫീല്‍ ഖാന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം കേരളത്തില്‍ നടത്തിയ പ്രസംഗങ്ങളില്‍ ഉത്തര്‍പ്രദേശിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും തനിക്കെതിരെ നടക്കുന്ന വേട്ടയാടലുകളെ കുറിച്ചും സംസാരിച്ചത് ദേശീയമാധ്യമങ്ങളടക്കം വാര്‍ത്തയാക്കിയിരുന്നു. ഇപ്പോഴത്തെ റെയ്‌ഡിനെ ഈ സാഹചര്യത്തിൽ വേണം വിലയിരുത്താൻ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments