Friday, March 29, 2024

HomeNewsIndiaഅരുണാചലില്‍ നിന്ന് പതിനേഴുകാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി

അരുണാചലില്‍ നിന്ന് പതിനേഴുകാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി

spot_img
spot_img

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപന നടപടിയുമായി ചൈന രംഗത്ത്. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി എല്‍ എ) അരുണാചല്‍ പ്രദേശിലെ സിയാംഗ് ജില്ലയില്‍ നിന്ന് പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി.

സംസ്ഥാനത്തെ എം പിയായ തപിര്‍ ഗാവോയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച്‌ സൈനികതല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം.

ലുംഗ്‌താ ജോര്‍ പ്രദേശത്ത് നിന്ന് മിരം തരോണ്‍ എന്ന കൗമാരക്കാരനെയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയത്. രണ്ട് ഇന്ത്യന്‍ പൗരന്‍മാരെയായിരുന്നു സൈന്യം തട്ടിക്കൊണ്ടുപോയത്. മിരം തരോണിനൊടൊപ്പം പിടികൂടിയ ജോണി യായിംഗ് ചൈനീസ് സൈന്യത്തിന്റെ പക്കല്‍ നിന്ന് രക്ഷപ്പെട്ടുവന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇരുവരും പ്രദേശത്ത് നായാട്ടില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയാണ് സംഭവം നടന്നത്.

മിരം തരോണിനെ തിരികെയെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി തപിര്‍ ഗാവോ അറിയിച്ചു. പൊലീസ് ഇതുസംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments