Friday, March 29, 2024

HomeNewsIndiaകോവിഡ് മുക്തരായി മൂന്നുമാസത്തിന് ശേഷം മാത്രം വാക്സിന്‍; കേന്ദ്ര ആരോഗ്യമന്ത്രാലയം

കോവിഡ് മുക്തരായി മൂന്നുമാസത്തിന് ശേഷം മാത്രം വാക്സിന്‍; കേന്ദ്ര ആരോഗ്യമന്ത്രാലയം

spot_img
spot_img

ന്യൂഡല്‍ഹി: കോവിഡ് രോഗമുക്തി നേടി മൂന്നുമാസത്തിന് ശേഷം മാത്രമേ പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് സ്വീകരിക്കാവൂ എന്ന് ആരോഗ്യമന്ത്രാലയം.

ബൂസ്റ്റര്‍ ഡോസിനും ഈ സമയപരിധി ബാധകമായിരിക്കും. ഇക്കാര്യം നിര്‍ദേശിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.

‘കോവിഡ് മുക്തരായവരുടെ വാക്സിനേഷന്‍ മൂന്നു മാസത്തേക്ക് മാറ്റിവെക്കണം’ -കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടി വികാസ് ഷീല്‍ അയച്ച കത്തില്‍ പറയുന്നു. നാഷനല്‍ ടെക്നിക്കല്‍ അഡ്വൈറി ഗ്രൂപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കത്തില്‍ പറയുന്നു.

രാജ്യത്ത് ജനുവരി മൂന്നുമുതല്‍ 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വക്സിനേഷന്‍ ആരംഭിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് വിതരണവും ആരംഭിച്ചു. രണ്ടുഡോസ് വാക്സിന്‍ സ്വീകരിച്ച്‌ ഒമ്ബതുമാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments