Thursday, April 18, 2024

HomeNewsIndiaഅമേരിക്കയില്‍ കോവിഡ്‌ വ്യാപനത്തിന് വഴിവച്ച വൈറസ് വകഭേദം ഗുജറാത്ത് സ്വദേശിയില്‍ സ്ഥിരീകരിച്ചു

അമേരിക്കയില്‍ കോവിഡ്‌ വ്യാപനത്തിന് വഴിവച്ച വൈറസ് വകഭേദം ഗുജറാത്ത് സ്വദേശിയില്‍ സ്ഥിരീകരിച്ചു

spot_img
spot_img

ന്യൂഡല്‍ഹി; കോവിഡിന്റെ തീവ്രവ്യാപനത്തിന് ഇടയാക്കുന്ന ഒമിക്രോണിന്റെ ഉപവകഭേദം എക്സ്ബിബി.1.5 രാജ്യത്ത് സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്.

കോവിഡ് ബാധിച്ച ഗുജറാത്ത് സ്വദേശിയുടെ സ്രവ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അമേരിക്കയില്‍ നിലവില്‍ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമാണ് എക്സ്ബിബി.1.5 എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 226 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണം. നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 3653 ആയി ഉയര്‍ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments