Sunday, January 29, 2023

HomeNewsIndiaരാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് ഡല്‍ഹി പൊലീസ്

രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് ഡല്‍ഹി പൊലീസ്

spot_img
spot_img

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്ത് ഡല്‍ഹി പൊലീസ് . കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ജോഡോ യാത്ര ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സുരക്ഷാ വീഴ്ചയുണ്ടായതായി കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു.

ജനുവരി മൂന്നിനാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വീണ്ടും ഡല്‍ഹിയില്‍ പര്യടനം ആരംഭിക്കുന്നത്. യാത്രക്ക് മുന്നോടിയായി സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് ഓഫീസില്‍ എത്തി.

ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഡല്‍ഹി പി.സി.സി അധ്യക്ഷന്‍ അനില്‍ ചൗധരി പങ്കെടുത്തു. യാത്രയില്‍ രാഹുല്‍ ഗാന്ധിക്കടുത്തേക്ക് അനധികൃതമായി ആരും എത്താതിരിക്കാന്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments