Friday, March 29, 2024

HomeNewsIndiaഗുലാം നബിക്കൊപ്പം കോൺഗ്രസ് വിട്ട 17 പേര്‍ പാർട്ടിയിൽ തിരിച്ചെത്തി

ഗുലാം നബിക്കൊപ്പം കോൺഗ്രസ് വിട്ട 17 പേര്‍ പാർട്ടിയിൽ തിരിച്ചെത്തി

spot_img
spot_img

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ഗുലാം നബി ആസാദിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന 17 നേതാക്കള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാചന്ദ്, മുന്‍ പിസിസി അധ്യക്ഷന്‍ പീര്‍ സാദാ മുഹമ്മദ് എന്നിവരടക്കം തിരിച്ചെത്തിയവരില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് വിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് താരാചന്ദ് അഭിപ്രായപ്പെട്ടു.

ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മടങ്ങിയെത്തിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

തെറ്റിദ്ധാരണ കൊണ്ട് പാര്‍ട്ടി വിട്ടുപോയ, ജമ്മുകശ്മീരിലെ കോണ്‍ഗ്രസിന്റെ നെടുന്തൂണുകളായ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരിലെത്തുമ്ബോള്‍, കോണ്‍ഗ്രസ് ആശയം പേറുന്ന കൂടുതല്‍ പേര്‍ എത്തുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

മുന്‍ മന്ത്രി ഡോ. മനോഹര്‍ ലാല്‍ ശര്‍മ്മ, മുഹമ്മദ് മുസാഫര്‍ പറായ്, മൊഹീന്ദര്‍ ഭരദ്വാജ്, ഭൂഷണ്‍ ദോഗ്ര, വിനോദ് ശര്‍മ്മ, വിജയ് തര്‍ഗോത്ര തുടങ്ങി 17 നേതാക്കളാണ് കോണ്‍ഗ്രസില്‍ തിരികെയെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശ്, രജനീ പാട്ടീല്‍, പവന്‍ ഖേര തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments