ദില്ലി : ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി.
ദില്ലി ഗംഗാറാം ആശുപത്രിയിലെ ചികിത്സ തുടരും. കഴിഞ്ഞ നാലാം തിയ്യതിയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പതിവ് പരിശോധനക്കെത്തിയ സോണിയക്ക് അസ്വസ്ഥതകളുള്ളതിനാല്‍ കിടത്തി ചികിത്സക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മകള്‍ പ്രിയങ്ക ഗാന്ധി സോണിയക്ക് ഒപ്പമുണ്ട്.
കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ എഐസിസിയിലെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ സോണിയയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.