Thursday, December 7, 2023

HomeNewsIndiaരാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനല്ല ഭാരത് ജോഡോ യാത്ര: ജയ്റാം രമേശ്

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനല്ല ഭാരത് ജോഡോ യാത്ര: ജയ്റാം രമേശ്

spot_img
spot_img

ന്യൂഡല്‍ഹി: 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനല്ല ഭാരത് ജോഡോ യാത്രയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്.

ഭാരത് ജോഡോ യാത്ര ഒരു വ്യക്തിക്കുവേണ്ടിയല്ലെന്നും ജയ്റാം രമേശ് പറഞ്ഞു. ഹരിയാനയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

‘രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനല്ല ഭാരത് ജോഡോ യാത്ര. യാത്ര ഒരു ആശയമാണ്, രാഹുല്‍ ഗാന്ധി യാത്രയുടെ പ്രധാന മുഖമാണ്. ഇത് ഒരു വ്യക്തിക്ക് വേണ്ടിയുള്ള യാത്രയല്ല.’- ജയ്റാം രമേശ് പറഞ്ഞു.

രാഷ്ട്രീയ സ്വേച്ഛാധിപത്യം, സാമ്ബത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം എന്നീ വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി യാത്രയില്‍ ഉന്നയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പര്യടനം തുടരുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments