Thursday, March 28, 2024

HomeNewsIndiaവിമാനത്തില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കി; രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍

വിമാനത്തില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കി; രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍

spot_img
spot_img

ഡല്‍ഹി: വിമാനത്തിനുള്ളില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിന് രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍. ഡല്‍ഹി-പാറ്റ്ന ഇന്‍ഡിഗോ 6E-6383 വിമാനത്തിലാണ് സംഭവം.

രോഹിത്, നിതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാറ്റ്ന എയര്‍പോര്‍ട്ട് പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്.

ഇരുവരെയും കോടതിയില്‍ ഹാജരാക്കുമെന്ന് എയര്‍പോര്‍ട്ട് എസ്‌എച്ച്‌ഒ റോബര്‍ട്ട് പീറ്റര്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.44നാണ് സംഭവം. മദ്യപിച്ചെത്തിയവര്‍ ക്യാബിന്‍ ജീവനക്കാരുമായി വഴക്കുണ്ടാക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍, പ്രോട്ടോക്കോള്‍ പ്രകാരം ക്യാബിന്‍ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments