Friday, March 29, 2024

HomeNewsIndiaഉത്തരേന്ത്യയില്‍ കൊടും ശൈത്യം : ആറ് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ഉത്തരേന്ത്യയില്‍ കൊടും ശൈത്യം : ആറ് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

spot_img
spot_img

ഉത്തരേന്ത്യയില്‍ കൊടും ശൈത്യം തുടരുന്നു. ആറു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബീഹാറില്‍ ഓറഞ്ച് അലട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

98 പേരാണ് ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി ഉത്തരേന്ത്യയില്‍ സംസ്ഥാനങ്ങള്‍ തണുത്തുറയുകയാണ്. ശൈത്യത്തോടൊപ്പം ശക്തമായ ശീതതരംഗവും മൂടല്‍ മഞ്ഞും ജനജീവിതം ദുസ്സഹമാക്കി.ഡല്‍ഹിയില്‍ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 1.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു.

ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്,യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂടല്‍ മഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞു. റോഡ്, റെയില്‍ ഗതാഗതം പലയിടങ്ങളിലും തടസപ്പെട്ടു.ഡല്‍ഹയില്‍ നിന്നുള്ള ട്രയിനുകളും വിമാനങ്ങളും വൈകുന്നുണ്ട്. 

ഉത്തരേന്ത്യയില്‍ രണ്ടു ദിവസം കൂടി ശൈത്യ തരംഗം തുടരുമെന്നാണ് അറിയിപ്പ് ഉള്ളത്. കൂടാതെ ശക്തമായ മൂടല്‍മഞ്ഞുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പില്‍ പറയുന്നു.

കൊടും തണുപ്പ് അനുഭവപ്പെടുന്നതിനാല്‍ ഡല്‍ഹിയിലെയും ജാര്‍ഖണ്ഡിലെയും സ്‌കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാരുകള്‍ നിര്‍ദ്ദേശം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments