Thursday, April 25, 2024

HomeNewsIndiaബജറ്റിൽ ഹൈഡ്രജൻ ട്രെയിനുകൾ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ

ബജറ്റിൽ ഹൈഡ്രജൻ ട്രെയിനുകൾ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ

spot_img
spot_img

ന്യൂഡെൽഹി : പുതിയ ബജറ്റിൽ ഹൈഡ്രജൻ ട്രെയിനുകൾ ഉൾപ്പടെയുള്ള നിർണായക പ്രഖ്യാപനത്തിന് റെയിൽ മന്ത്രാലയം. 20 പുതിയ ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നതിനു തയാറെടുക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം റെയിൽവേയ്ക്ക് നിർദേശം നൽകിക്കഴിഞ്ഞു.. ബജറ്റിൽ 300 പുതിയ മെമു ട്രെയിനുകൾ പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഡിസംബറിൽ തന്നെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ സോനിപതിൽ നിന്നു ജിൻഡിലേക്കുള്ള 89 കിലോമീറ്റർ ദൂരം ഓടിക്കാനാണ് ആലോചന. ഇന്ധനം ഹൈഡ്രജൻ ആയതിനാൽ ഒട്ടും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കില്ലന്നതാണ് ഇതിന്റെ നേട്ടം. ഭാവിയിൽ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഇന്ത്യയിൽ തന്നെ ഇത്തരം ട്രെയിനുകൾ നിർമിക്കാനുള്ള പദ്ധതികളും റെയിൽവേ ആവിഷ്ക്കരിച്ചിട്ടുണ്ട്.

ബജറ്റിൽ പുതിയ 300 വന്ദേഭാരത് ട്രെയിനുകൾ കൂടി പ്രഖ്യാപിക്കാനാണു മന്ത്രാലയം തയ്യാറെടുക്കുന്നത്. വന്ദേഭാരത് കോച്ച് നിർമാണത്തിനു പണം തടസ്സമാകരുതെന്നു പ്രധാനമന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments