Friday, February 3, 2023

HomeNewsIndia'മദ്യപിച്ചത് ഉറങ്ങാന്‍വേണ്ടി'; വിമാനത്തില്‍ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്ര

‘മദ്യപിച്ചത് ഉറങ്ങാന്‍വേണ്ടി’; വിമാനത്തില്‍ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്ര

spot_img
spot_img

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ സ്ത്രീയുടെ ദേഹത്ത് സഹയാത്രക്കാരന്‍ മൂത്രമൊഴിച്ചത് ഏറെ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പേരില്‍ ശങ്കര്‍ മിശ്ര എന്നയാള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. യാത്രക്കിടയില്‍ ഇയാളില്‍നിന്നും അസ്വാഭാവിക പെരുമാറ്റം ഉണ്ടായെന്നും വിമാന ജീവനക്കാരോട് പറഞ്ഞെങ്കിലും പരിഹാരം ഉണ്ടായില്ലെന്നും മറ്റൊരു യാത്രക്കാരന്‍ പറയുന്നു.

നവംബര്‍ 26ലെ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ ശങ്കര്‍ മിശ്രയുടെ തൊട്ടടുത്ത് ഇരുന്ന യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സുഗത ഭട്ടാചാരിയാണ് ‘എന്‍.ഡി’ ടി.വിയോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ശങ്കര്‍ മിശ്ര അമിതമായി മദ്യപിച്ചിരുന്നതായി അപ്പോള്‍ തന്നെ ജീവനക്കാരെ അറിയിച്ചതായും ഡോക്ടര്‍ പറയുന്നു.

“അദ്ദേഹം എന്നോട് ഒരേ ചോദ്യം ഒന്നിലധികം തവണ ചോദിച്ചപ്പോള്‍ എന്തോ പന്തികേട് തോന്നി. അയാള്‍ മദ്യപിച്ചിരുന്നതായി ഞാന്‍ മനസ്സിലാക്കി. ഞാന്‍ അത് ജോലിക്കാരോട് പറഞ്ഞു. അവര്‍ വെറുതെ പുഞ്ചിരിച്ചു” -ഡോ. ഭട്ടാചാരി എന്‍.‌ഡി ‌ടി‌.വിയോട് പറഞ്ഞു. താന്‍ ഒരുപാട് ദിവസമായി ഉറങ്ങിയിട്ടെന്നും നല്ല ഉറക്കം കിട്ടാനാണ് അമിതമായി മദ്യപിച്ചതെന്നും ഇയാള്‍ തന്നോട് പറഞ്ഞതായി ഡോക്ടര്‍ വെളിപ്പെടുത്തുന്നു.

ഈ സംഭാഷണത്തിന് തൊട്ടുപിന്നാലെ, ശങ്കര്‍ മിശ്ര 70 വയസുള്ള സ്ത്രീയുടെ അടുത്തേക്ക് പോയിഅവരുടെ ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ എയര്‍ ഇന്ത്യയുടെ നടപടിയൊന്നും കൂടാതെ മിശ്ര പുറത്തുകടന്നു. ആറാഴ്ചക്ക് ശേഷം മിശ്രയെ ബംഗളൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments