Friday, March 29, 2024

HomeNewsIndiaഎ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന് എട്ടു ലക്ഷം കവര്‍ന്നു

എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന് എട്ടു ലക്ഷം കവര്‍ന്നു

spot_img
spot_img

ഡല്‍ഹി : ഐസിഐസിഐ ബാങ്കിന്‍റെ എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചു കൊലപ്പെടുത്തി, എട്ട് ലക്ഷം രൂപയും കവര്‍ന്നു.ഡല്‍ഹിയിലെ ജഗത്പൂര്‍ മേല്‍പ്പാലത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

55 കാരനായ ജയ് സിംഗ് ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റസിംഗിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഐസിഐസിഐ ബാങ്കിന്‍റെ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ വാന്‍ നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം.

പിന്നില്‍ നിന്നെത്തിയ അക്രമി കാവല്‍ക്കാരനെ വെടിവെച്ച്‌ പണം അപഹരിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ സാഗര്‍ സിംഗ് കല്‍സി വിശദീകരിച്ചു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments