Friday, March 29, 2024

HomeNewsIndiaത്രിപുരയില്‍ ബി ജെ പി യെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം; യെച്ചൂരി

ത്രിപുരയില്‍ ബി ജെ പി യെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം; യെച്ചൂരി

spot_img
spot_img

മതേതര കക്ഷികള്‍ ത്രിപുരയില്‍ ഒന്നിക്കണമെന്ന് സിതാറാം യെച്ചൂരി. ത്രിപുരയില്‍ ബി ജെ പി യെ തോല്‍പ്പിക്കുകയാണ് മുഖ്യ ലക്ഷ്യം. ബി ജെ പി യെ തോല്‍പ്പിക്കാന്‍ മതേതര കക്ഷികളെ ഒന്നിപ്പിക്കണം. ഇതാണ് പാര്‍ട്ടി കോണ്‍ഗ്രസിലെയും തീരുമാനം. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തില്‍ മുന്നോട്ട് പോകുന്ന പ്രദ്യുതിന്റെ പാര്‍ട്ടിയുമായുള്ള സഹകരണത്തില്‍ യെച്ചൂരി നിലപാട് വ്യക്തമാക്കിയില്ല. ത്രിപുര തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ വാഗ്നാനങ്ങള്‍ പാലിച്ചില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ത്രിപുരയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര പാര്‍ട്ടികളുടെ സഹകരണവും കൂട്ടായ്മയും വേണം. ഇതിനുവേണ്ട നടപടികള്‍ സംസ്ഥാനത്തെ സിപിഎം നേതൃത്വം കൈക്കൊള്ളും.

ബംഗാളിലെ സി പി എം നേതൃത്വത്തെ കേന്ദ്ര നേതൃത്വം വിമര്‍ശിച്ചത് തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കിയതിനല്ല. ധാരണയെക്കാള്‍ ഉപരി മുന്നണിയായി കോണ്‍ഗ്രസുമായി ബംഗാളില്‍ പ്രവര്‍ത്തിച്ചു. ഇത് സഖ്യം രൂപീകരിച്ചതിന് തുല്യമായി. അതിനാലാണ് വിമര്‍ശിച്ചതെന്നും യെച്ചൂരി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments