Saturday, April 20, 2024

HomeNewsIndiaപ്രവാസി ഭാരതീയ ദിവസിന് സമാപനം

പ്രവാസി ഭാരതീയ ദിവസിന് സമാപനം

spot_img
spot_img


ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോറില്‍ നടന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിന് സമാപനം. രണ്ട് ദിവസത്തെ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി നാലായിരത്തിലധികം വിദേശ ഇന്ത്യക്കാരാണ് പങ്കെടുത്തത്.

സമാപന സമ്മേളനത്തില്‍ വെച്ച്‌ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രവാസി ഭാരതീയ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ പ്രവാസി വോട്ടവകാശം, വിമാന നിരക്ക് വര്‍ധനവ് തുടങ്ങി നിരവധി വിഷയങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു. ഇന്ത്യന്‍ തൊഴിലാളികളുടെ ആഗോള സ്വീകാര്യതക്ക് പ്രവാസി സമൂഹത്തിന്‍റെ പങ്ക് എന്ന വിഷയത്തില്‍ നടന്ന സെഷനിൽ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടു .

സെഷനില്‍ പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പ്രവാസികളുടെ ക്ഷേമം മുന്‍ നിര്‍ത്തി കേരള സര്‍ക്കാര്‍ ആരംഭിച്ച നോര്‍ക്ക മാതൃകയില്‍ മറ്റു സംസ്ഥാനങ്ങളും ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും യൂസഫലി സമ്മേളന വേദിയില്‍ വെച്ച്‌ കൂടിക്കാഴ്ച നടത്തി.

മധ്യപ്രദേശില്‍ ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക്സ്, റീട്ടയില്‍ മേഖലകളില്‍ നിക്ഷേപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ യൂസഫലിയെ ക്ഷണിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments