ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി കോണ്‍ഗ്രസ് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് അമിത് ഷാ. എന്നാല്‍ സ്വാതന്ത്ര്യ സമരത്തില്‍ മറ്റുള്ളവര്‍ക്ക് പങ്കില്ലെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. കൂട്ടായ പരിശ്രമങ്ങളുടെ ഫലമാണ് സ്വാതന്ത്ര്യലബ്ധിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
സഞ്ജീവ് സന്യാല്‍ രചിച്ച ‘റവല്യൂഷണറികള്‍: ദി അദര്‍ സ്റ്റോറി ഓഫ് ഇന്ത്യ വോണ്‍ ഇറ്റ്സ് ഫ്രീഡം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ഷായുടെ പരാമര്‍ശം.