Thursday, April 25, 2024

HomeNewsIndiaജോഷിമഠ് പ്രതിസന്ധി : യോഗം വിളിച്ച്‌ മുഖ്യമന്ത്രി

ജോഷിമഠ് പ്രതിസന്ധി : യോഗം വിളിച്ച്‌ മുഖ്യമന്ത്രി

spot_img
spot_img

ഡെറാഡൂണ്‍: ഭൗമ പ്രതിസന്ധി രൂക്ഷമായ ജോഷിമഠിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി യോഗം വിളിച്ചു. വിള്ളല്‍ വീണ വീടുകളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചവരെ ഇന്നലെ രാത്രി ക്യാമ്ബുകളിലെത്തി നേരില്‍ കണ്ട ശേഷമാണ് മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചു ചേര്‍ത്തത്.

നഷ്ടപരിഹാരം കൂട്ടുന്ന കാര്യവും എന്‍ടിപിസിയുടെ നിര്‍മ്മാണ പ്രവത്തനം തുടരുന്നുവെന്ന പരാതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു എന്നാണ് വിവരം. നഷ്ടപരിഹാരം കണക്കാക്കുന്നതിനായി പതിനൊന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

എന്നാല്‍ രണ്ട് ദിവസം ജോഷിമഠില്‍ തങ്ങിയിട്ടും പ്രതിഷേധക്കാരെ നേരിട്ട് കണ്ട് സംസാരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല.സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 40 കോടി രൂപ വിട്ടുനല്‍കി.

അടുത്ത രണ്ട് ദിവസത്തിനകം ജോഷിമഠില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളില്‍ നിന്ന് ഇതുവരെ 145 കുടുംബങ്ങളെ മാത്രമാണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.

ഏറ്റവും അപകടാവസ്ഥയിലുള്ള 81 കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments