ചമോലി : ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരം മുഴുവന്‍ ഭൂമി ഇടിഞ്ഞ്മുങ്ങാന്‍ സാധ്യതയുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ട് ഐ എസ് ആര്‍ ഒ.
ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. 12 ദിവസത്തിനുള്ളില്‍ 5.4 സെന്റിമീറ്ററാണ് നഗരം താഴ്ന്നത്. ഡിസംബര്‍ 27നും ജനുവരി എട്ടിനും ഇടയിലാണ് ഭൂമി ഇടിയുന്ന പ്രതിഭാസമുണ്ടായത്.
താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തി പിന്നെയും വര്‍ധിച്ചുവരികയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളോജി. ഉത്തരകാശിയില്‍ ഇന്ന് പുലര്‍ച്ചെ 2.12 നാണ് ഭൂചലനം ഉണ്ടായത്. ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവ കേന്ദ്രം. , അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ജോഷിമഠില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം. ജോഷിമഠില്‍ ഭൂമി ഇടിയലും മഴയും തീര്‍ത്ത പ്രതിസന്ധികള്‍ക്ക് പിന്നാലെയാണ് നിലവില്‍ സമീപപ്രദേശങ്ങളില്‍ ഭൂമികുലുക്കവും സംഭവിച്ചിരിക്കുന്നത്.