Friday, March 29, 2024

HomeNewsIndiaക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണമെന്ന് എയര്‍ ഇന്ത്യ

ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണമെന്ന് എയര്‍ ഇന്ത്യ

spot_img
spot_img

ന്യൂഡല്‍ഹി ; ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുത്ത യാത്രക്കാര്‍ കാര്‍ഡ് കൈയില്‍ കരുതണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്.

വിമാനത്താവളത്തിലെത്തുമ്ബോള്‍ കാര്‍ഡ് കൈയിലുണ്ടാകണം. ഇല്ലെങ്കില്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കരുതണമെന്നും കമ്ബനി അറിയിച്ചു.

മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കില്‍ അയാളുടെ ഓതറൈസേഷന്‍ ലെറ്ററും കാര്‍ഡിന്റെ പകര്‍പ്പും കൈയില്‍ വെക്കണം. മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.

ഇനി മുതല്‍ ചെക്ക് ഇന്‍ സമയത്ത് ക്രെഡിറ്റ് കാര്‍ഡ് വിവരം അധികൃതര്‍ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടിവരും. റാന്‍ഡം ചെക്കിങ് ആയിരിക്കും നടത്തുക. എന്നാല്‍, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റെടുക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന് യു എ ഇയിലെ ട്രാവല്‍ ഏജന്‍സി അറിയിച്ചു.

എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് നിലവിൽ ഈ നയം കർശനമാക്കുന്നതായി അറിയിച്ചിരിക്കുന്നത്. മറ്റ് എയർലൈനുകൾക്കും ഇതേ നയമാണെങ്കിലും ഇക്കാര്യം കർശനമായി പരിശോധിക്കാറില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments