Thursday, April 25, 2024

HomeNewsIndiaരാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാളെ കാശ്മീരിലെത്തും

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാളെ കാശ്മീരിലെത്തും

spot_img
spot_img

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കാശ്മീരിലെത്തും. ലഖന്‍പൂരില്‍ മുന്‍മുഖ്യമന്ത്രി യാത്രയെ സ്വീകരിക്കും. എം കെ സ്റ്റാലിന്‍, ഉദ്ദവ് താക്കറെ ഉള്‍പ്പെടയുള്ളവര്‍ യാത്രയുടെ ഭാഗമാകും. റിപ്പബ്ലിക്ക് ദിനത്തില്‍ കാശ്മീരിലെ ബനിഹാളില്‍ രാഹുല്‍ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തും.

പഞ്ചാബിലെ പര്യടനം പൂര്‍ത്തിയാക്കിയാകും ഭാരത് ജോഡോ യാത്ര കാശ്മീരിലേക്ക് കടക്കുക. യാത്രയുടെ സമാപനം കാശ്മീരിലാണ്. 24 പ്രതിപക്ഷ പാര്‍ട്ടികളെ സമാപന സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. അതിനിടെയാണ് മുന്നറിയിപ്പുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രംഗത്തുവന്നിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ചുവരികയാണ്. ചില പ്രദേശങ്ങളില്‍ കാല്‍നട യാത്ര ഒഴിവാക്കി, പകരം കാര്‍ ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments