Friday, April 19, 2024

HomeNewsIndiaഡൽഹിയിൽ വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് നേരെ അതിക്രമം

ഡൽഹിയിൽ വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് നേരെ അതിക്രമം

spot_img
spot_img

ഡൽഹിയില്‍ വനിത കമ്മീഷന്‍ അധ്യക്ഷക്ക് നേരെ അതിക്രമം. പുലര്‍ച്ചെ മൂന്നേക്കാലോടെയാണ് സംഭവം.കാറിലെത്തിയ ഹരീഷ് ചന്ദ്ര എന്ന ആളാണ് സ്വാതി മലിവാളിനെതിരെ അതിക്രമം നടത്തിയത്.

ഇയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയില്‍ സ്ത്രീ സുരക്ഷ പരിശോധിക്കാന്‍ പോയപ്പോഴാണ് അപമാനിക്കാന്‍ ശ്രമിച്ചതെന്ന് ഡൽഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.

അക്രമിയുടെ കാറില്‍ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ 15 മീറ്ററോളം റോഡില്‍ വലിച്ചിഴച്ചു. ഡൽഹിയിലെ എയിംസ് പരിസരത്താണ് സംഭവം .

പ്രതി മദ്യ ലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് പോലും ഡൽഹിയില്‍ സുരക്ഷയില്ലെങ്കില്‍ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് സ്വാതി ട്വീറ്റില്‍ ചോദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments