ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍്റെ അഭിമാന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ രേഖാചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.
നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിടം ഈ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നത്. 2020 ല്‍ 861.9 കോടി രൂപക്കാണ് ടാറ്റ പ്രോജക്ട്സ് പദ്ധതിയുടെ കരാര്‍ നേടിയത്.
888 സീറ്റുകളുള്ള ലോക്സഭാ ഹാള്‍, 384 സീറ്റുകളുള്ള രാജ്യസഭ ഹാള്‍, എല്ലാ എംപിമാര്‍ക്കും പ്രത്യേക ഓഫീസ് സൗകര്യം, വിശാലമായ കോണ്‍സ്റ്റിറ്റ്യൂഷന്‍ ഹാള്‍, ലൈബ്രറി എന്നിവ പുതിയ കെട്ടിടത്തില്‍ ഉള്‍പ്പെടും. ഭാവിയില്‍ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കാനുള്ള സാധ്യതയെ അടിസ്ഥാനമാക്കിയാണ് ഈ ക്രമീകരണങ്ങള്‍. നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ പാര്‍ലമെന്റ്. മൊത്തം വിസ്തീര്‍ണ്ണം 64,500 ചതുരശ്ര മീറ്റര്‍ ആയിരിക്കും. നാല് നിലകളുള്ള കെട്ടിടത്തിനു ആറ് കവാടങ്ങളുണ്ടാകും.
2020 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്.