ന്യൂഡല്‍ഹി: കൗതുകം നിറഞ്ഞൊരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളുടെ മനം കവരുകയാണ്. ഒരു നവജാത നായ്ക്കുട്ടിയെ കൊണ്ട് അതിന്റെ ജനന സര്‍ടിഫികറ്റില്‍ ഒപ്പിടീപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നായ്ക്കുട്ടി തന്റെ ഉടമയുടെ സഹായത്തോടെ ജനന സര്‍ടിഫികറ്റില്‍ കാലുകള്‍ കൊണ്ട് പ്രിന്റ് ചെയ്യുന്നതാണ് ദൃശ്യത്തില്‍ ഉള്ളത്.
https://www.instagram.com/p/Cnwbg3cogv8/?utm_source=ig_embed&utm_campaign=embed_video_watch_again
അലക്സ് എന്നാണ് നായക്കുട്ടിയുടെ പേരെന്ന് സര്‍ടിഫികറ്റില്‍ നിന്ന് കാണാം. മാതാപിതാക്കളുടെ പേരും ജനനത്തീയതിയും സഹിതം ജനന സര്‍ടിഫികറ്റില്‍ അവന്റെ പേര് ചേര്‍ത്തിരിക്കുന്നത്. ഉടമ നായകുട്ടിയുടെ കുഞ്ഞിക്കാലുകള്‍ പിടിച്ച് സര്‍ടിഫികറ്റില്‍ അവന്റെ കാലുകള്‍ അമര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ലാഡ്ബൈബിള്‍ പങ്കുവച്ച വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധനേടിയത്.