Wednesday, March 22, 2023

HomeNewsIndiaഒഡീഷ മന്ത്രി നബ കിഷോര്‍ ദാസിന് വെടിയേറ്റു; അതീവ ഗുരുതരാവസ്ഥയില്‍

ഒഡീഷ മന്ത്രി നബ കിഷോര്‍ ദാസിന് വെടിയേറ്റു; അതീവ ഗുരുതരാവസ്ഥയില്‍

spot_img
spot_img

ഭുവനേശ്വര്‍ :ഒഡീഷ ആരോഗ്യ മന്ത്രിയും ബി ജെ ഡി നേതാവുമായ നബ കിഷോര്‍ ദാസിന് നേരെ പോലീസുകാരൻ വെടിയുതിർത്തു. നെഞ്ചില്‍ രണ്ട് വെടിയുണ്ടകളേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ഝര്‍സുഗുഡയില്‍ വച്ചാണ് സംഭവം.

ബ്രജരാജ് നഗറിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കാറിൽ നിന്ന് ഇറങ്ങിയ മന്ത്രിക്ക് നേരെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഗോപാൽ ദാസ് വെടിയുതിർക്കുകയായിരുന്നു. രണ്ട് തവണ ഇയാൾ മന്ത്രിക്ക് നേരെ വെടിയുതിർത്തതായി റിപ്പോർട്ടുകൾ പറയുന്നു. രക്തം പുരണ്ട ദാസിനെ കാറിലേക്ക് കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പരാതി പരിഹാര ഓഫീസ് ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി മന്ത്രി എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ ജനക്കൂട്ടം തടിച്ചുകൂടി. പെട്ടെന്നാണ് വെടിവെപ്പുണ്ടായത്. മന്ത്രിക്ക് നേരെ നിറയൊഴിച്ച ശേഷം ഒരു പോലീസ് ഉദ്യോഗസ്ഥൻ ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments