Sunday, March 26, 2023

HomeNewsIndiaമുന്‍ കേന്ദ്ര നിയമ മന്ത്രി ശാന്തി ഭൂഷണ്‍ അന്തരിച്ചു

മുന്‍ കേന്ദ്ര നിയമ മന്ത്രി ശാന്തി ഭൂഷണ്‍ അന്തരിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍(97) അന്തരിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മകനാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്നു.

മൊറാജി ദേശായി സര്‍ക്കാരിലാണ് കേന്ദ്ര നിയമമന്ത്രിയായിരുന്നത്. 1977 മുതല്‍ 1979 വരെയായിരുന്നു ചുമതല വഹിച്ചിരുന്നത്. 1974ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്കെതിരായ രാജ് നാരായണ്‍ കേസില്‍ രാജ് നാരായണിന് വേണ്ടി അലഹാബാദ് ഹൈക്കോടതിയില്‍ വാദിച്ചത് ശാന്തിഭൂഷണ്‍ ആണ്.

പൊതുതാത്പര്യം മുന്‍നിര്‍ത്തി നിരവധി കേസുകളാണ് അദ്ദേഹം ഏറ്റെടുത്തത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ശാന്തി ഭൂഷണ്‍ കാഴ്ച വെച്ചത്.

1980ലാണ് പ്രമുഖ സന്നദ്ധ സംഘടനയായ പബ്ലിക് ഇന്ററെസ്റ്റ് ലിറ്റിഗേഷന് അദ്ദേഹം രൂപം നല്‍കിയത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments