Thursday, April 25, 2024

HomeNewsIndia157 നഴ്‌സിങ് കോളേജുകള്‍, കുട്ടികള്‍ക്കായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി

157 നഴ്‌സിങ് കോളേജുകള്‍, കുട്ടികള്‍ക്കായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി

spot_img
spot_img

ഡല്‍ഹി: നഴ്‌സിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റത്തിന് രാജ്യത്ത് 157 പുതിയ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

സാങ്കേതികവിദ്യയില്‍ കുട്ടികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിന് നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഫോര്‍ കിഡ്‌സിന് രൂപം നല്‍കും. കൗമാരക്കാരെയും ഉദ്ദേശിച്ചുള്ളതാണ് ഈ സംവിധാനമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. പഞ്ചായത്ത് വാര്‍ഡ് തലത്തിലും സഹായം നല്‍കുമെന്നും ബജറ്റ് പ്രഖ്യാപനം.

നഗരങ്ങളില്‍ സമഗ്ര വികസനം നടപ്പിലാക്കും, മാന്‍ ഹോളുകള്‍ ഒഴിവാക്കി പകരം മെഷീന്‍ ഹോളുകള്‍ സ്ഥാപിക്കും. മികച്ച നഗരസഭകള്‍ക്ക് പ്രത്യേകം ഇന്‍സെന്റീവ്. ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വര്‍ഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവെയ്ക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കും.

കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് സിവില്‍ സര്‍വീസ് പദ്ധതി നടപ്പിലാക്കും. സിവില്‍ സര്‍വീസിനായി പരിശീലനം നല്‍കും. രാജ്യത്തെ മില്ലറ്റ് ഉത്പ്പാദന ഹബ്ബാക്കി മാറ്റും. ഇതിനായി കേന്ദ്രം പ്രത്യേക സഹായങ്ങള്‍ നല്‍കും. ഏകലവ്യ സ്‌കൂളുകള്‍ സജീവമാക്കും. ഇതിനായി 38,000 അധ്യാപകരെ നിയമിക്കുമെന്നും ബജറ്റ് പ്രഖ്യാപനം.

മത്സ്യ രംഗത്തെ വികസനത്തിനയായി 6000 കോടി രൂപ നീക്കി വെക്കും. സഹകരണ സ്ഥാപനങ്ങള്‍ക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു.

അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖല, അടക്കമുള്ള ഏഴ് മേഖലകള്‍ക്കാണ് ഈ ബജറ്റ് മുന്‍ഗണന നല്‍കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments