ചെന്നൈ: തമിഴ്നാട്ടിലെ വാണിയമ്ബാടിയില്‍ സൗജന്യ സാരി വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകള്‍ മരിച്ചു.
തൈപ്പൂയം ആഘോഷത്തിന്റെ ഭാഗമായിരുന്നു സൗജന്യ സാരി വിതരണം നടന്നത്. സാരികള്‍ വിതരണം ചെയ്യുന്ന സ്ഥലത്ത് ആയിരത്തോളം സ്ത്രീകള്‍ എത്തിയതായി പൊലീസ് പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് നിരവധി സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ വാണിയമ്ബാടി താലൂക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ച സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തമിഴ് മാസമായ തായ് മാസത്തിലെ പൗര്‍ണ്ണമി നാളില്‍ ഹിന്ദു തമിഴ് സമൂഹം ആഘോഷിക്കുന്ന ഉത്സവമാണ് തൈപ്പൂയം. തമിഴ്നാട് പൊലീസ് പറയുന്നതനുസരിച്ച്, തൈപ്പൂയം ഉത്സവത്തിന് മുമ്ബ് അയ്യപ്പന്‍ എന്ന പ്രാദേശിക നേതാവാണ് പാവപ്പെട്ടവര്‍ക്ക് സാരിയും മുണ്ടും സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. ഇതിന് വേണ്ടിയുള്ള ടോക്കണ്‍ വാങ്ങാന്‍ നിരവധി പേരാണ് എത്തിയത്