Thursday, March 28, 2024

HomeNewsIndiaചൈനീസ് ചാര ബലൂണ്‍ ഇന്ത്യയെയും ലക്ഷ്യമിട്ടു

ചൈനീസ് ചാര ബലൂണ്‍ ഇന്ത്യയെയും ലക്ഷ്യമിട്ടു

spot_img
spot_img

വാഷിങ്ടന്‍: ഇന്ത്യ, ജപ്പാന്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈനീസ് നിരീക്ഷണ ബലൂണുകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്.

ചൈനീസ് നിരീക്ഷണ ബലൂണ്‍ യുഎസ് തകര്‍ത്തതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

ചൈനയുടെ തെക്കന്‍ തീരത്തുള്ള ഹൈനാന്‍ പ്രവിശ്യയില്‍ വര്‍ഷങ്ങളായി നിരീക്ഷണ ബലൂണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജപ്പാന്‍, ഇന്ത്യ, വിയറ്റ്നാം, തായ്‌‍‌വാന്‍, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ ചൈനയ്ക്ക് തന്ത്രപരമായ താല്‍പ്പര്യങ്ങളുള്ള രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സൈനിക വിവരങ്ങള്‍ ബലൂണുകള്‍ ശേഖരിക്കുന്നു. ചൈനയുടെ എല്ലാ ഭാഗത്തും ഇത്തരം ബലൂണുകളുണ്ട്. ഇത് മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മറികടക്കുന്നതാണെന്നും ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് ബലൂണ്‍ വെടിവച്ചിട്ടതിനെക്കുറിച്ച്‌ സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ 40 ഓളം എംബസികളിലെ ഉദ്യോഗസ്ഥരോട് വിശദീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വ്യോമസേനയാണ് ബലൂണുകള്‍ നിയന്ത്രിക്കുന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments