Thursday, December 7, 2023

HomeNewsIndiaഎയര്‍ സുവിധ രജിസ്ട്രേഷന്‍ പിന്‍വലിച്ചു; കോവിഡ് നെഗറ്റീവ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട

എയര്‍ സുവിധ രജിസ്ട്രേഷന്‍ പിന്‍വലിച്ചു; കോവിഡ് നെഗറ്റീവ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട

spot_img
spot_img

എയര്‍സുവിധ രജിസ്ട്രേഷന്‍ പിന്‍വലിച്ചു.ചൈന ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍സുവിധ നിര്‍ബന്ധമാക്കിയ തീരുമാനമാണ് പിന്‍വലിച്ചത് .

അന്താരാഷ്ട്ര തലത്തില്‍ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ആയിരുന്നു എയര്‍ സുവിധ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. ഇനി വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതില്ല. വിമാനത്താവളങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരുടെ പരിശോധന തുടരും.

ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ് എന്നിവടങ്ങളില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കിയിരുന്നു. രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമുള്ള വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്തായിരുന്നു എയര്‍ സുവിധ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്.

നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ കേസുകള്‍ കൂടിയാലും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments