Friday, March 29, 2024

HomeNewsIndiaഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ ടിക് ടോക്ക്; ജീവനക്കാരെ പിരിച്ചുവിട്ടു

ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ ടിക് ടോക്ക്; ജീവനക്കാരെ പിരിച്ചുവിട്ടു

spot_img
spot_img

ബെറ്റ് ഡൈന്‍സിന്റെ ഉടമസ്ഥതയില്‍ ഉള്ള ടിക് ടിക് ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചു.

മുഴുവന്‍ ജീവനക്കാരേയും പിരിച്ചുവിട്ടതായി കമ്ബനി അറിയിച്ചു. ബാക്കിയുണ്ടായിരുന്ന 40 ജീവനക്കാരേയാണ് പിരിച്ചുവിട്ടത്. ജീവനക്കാര്‍ക്കുള്ള 9 മാസത്തെ ശമ്ബളം നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നും ഇക്ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 28 ആണ് കമ്ബനിയുടെ ഇന്ത്യയിലെ അവസാന പ്രവൃത്തി ദിനം. ജീവനക്കാര്‍ മറ്റ് ജോലി തേടുന്നതായിരിക്കും ഉചിതമെന്നും സര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നുമാണ് അധികൃതര്‍ നല്‍കിയ സൂചനയെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ജൂണിലായിരുന്നു ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 300 ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചത്. ഇതോടെ ടിക് ടോക്കിന്റെ ഇന്ത്യന്‍ ജീവനക്കാര്‍ കൂടുതലും ബ്രസീലിലും ദുബായിലുമാണ് ജോലി ചെയ്തിരുന്നത്.നിരോധിക്കുന്നതിന് മുമ്ബ് ടിക് ടോക്കിന് ഇന്ത്യയില്‍ 200 ദശലക്ഷത്തിലധികം ഉപയോക്താക്കളായിരുന്നു ഉണ്ടായിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments