Thursday, March 28, 2024

HomeNewsIndiaരാമക്ഷേത്രം നിര്‍മിക്കും: ബജറ്റില്‍ പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി

രാമക്ഷേത്രം നിര്‍മിക്കും: ബജറ്റില്‍ പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി

spot_img
spot_img

ബംഗളൂരു: കര്‍ണാടകയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബജറ്റ് അവതരണ വേളയില്‍ കര്‍ണാടക നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റാണ് അവതരിപ്പിച്ചത്.

രാമനഗരയിലെ രാമ ദേവര ഹില്‍സില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപനം. ഇതിന് പുറമേ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കുമായി ആയിരം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായും ബൊമ്മെ അറിയിച്ചു.

ഏപ്രില്‍- മെയ് മാസത്തില്‍ കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇതിന് മുന്നോടിയായി അവതരിപ്പിച്ച ബജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഭൂമിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 500 രൂപ ധനസഹായം നല്‍കുന്ന ശ്രമ ശക്തി പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. പണം നേരിട്ട് കൈമാറുന്ന ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ വഴിയാണ് ധനസഹായം നല്‍കുക. കര്‍ഷകര്‍ക്കുള്ള പലിശരഹിത വായ്പയുടെ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തുമെന്നാണ് ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments