പനാജി : ഗോവയില്‍ ലഹരി പാര്‍ട്ടിക്കിടെ പൊലീസ് നടത്തിയ പരിശോധനയില്‍ മലയാളികള്‍ അടക്കം ഏഴുപേര്‍ പിടിയില്‍.
മലയാളികളായ ദില്‍ഷാദ് (27), അജിന്‍ ജോയ് (20), നിധിന്‍ എന്‍എസ് (32) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ള മലയാളികള്‍. ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് പിടിയിലായ മറ്റ് നാല് പേര്‍.
സംഭവ സ്ഥലത്ത് വെച്ച് മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മൂവരും ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. ഇവരുടെ രക്തസാമ്ബുകള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം വന്നശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക.