Friday, March 29, 2024

HomeNewsIndiaക്രൈസ്‌തവ സമൂഹത്തിനെതിരായ അതിക്രമങ്ങൾക്കെതിരെ ഡല്‍ഹിയില്‍ വൻ പ്രതിഷേധം

ക്രൈസ്‌തവ സമൂഹത്തിനെതിരായ അതിക്രമങ്ങൾക്കെതിരെ ഡല്‍ഹിയില്‍ വൻ പ്രതിഷേധം

spot_img
spot_img

ന്യൂഡല്‍ഹി: ക്രൈസ്‌തവ സമൂഹത്തിനെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അതിക്രമങ്ങള്‍ വ്യാപകമാകുന്നുവെന്ന് ആരോപിച്ച്‌ ക്രൈസ്തവ സമൂഹം ഡല്‍ഹിയില്‍ പ്രതിഷേധിച്ചു.

ജന്തര്‍ മന്തറില്‍ ഞായറാഴ്ച്ച നടന്ന പ്രതിഷേധ സംഗമത്തില്‍ വിവിധ ക്രൈസ്‌തവ സഭാ പുരോഹിതരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.

രാജ്യത്ത് അസഹിഷ്‌ണുത വര്‍ധിക്കുന്നുവെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യവും ജീവിക്കാനുളള അവകാശവും ഹനിക്കപ്പെടുന്നുവെന്നും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ ഒരാളും പീഡനത്തിനിരയാകാന്‍ പാടില്ലെന്നും ഫരീദാബാദ് രൂപത ആര്‍ച്ച്‌ബിഷപ് കുര്യാക്കോസ് മാര്‍ ഭരണികുളങ്ങര പറഞ്ഞു. പ്രതിഷേധറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത സാഹചര്യമാണുളളത്.

ഡല്‍ഹി അതിരൂപത ആര്‍ച്ച്‌ ബിഷപ് ഡോ. അനില്‍ ജെ.ടി. കൂട്ടോ, മലങ്കര സഭ ഗുഡ്ഗാവ് രൂപത അധ്യക്ഷന്‍ തോമസ് മാര്‍ അന്തോണിയോസ്, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ ഡല്‍ഹി അദ്ധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്, യുണൈറ്റഡ് ക്രിസ്‌ത്യന്‍ ഫോറം ദേശീയ പ്രസിഡന്റ് ഡോ. മൈക്കിള്‍ വില്യംസ് തുടങ്ങിയവര്‍ വിശ്വാസികളെ അഭിസംബോധന ചെയ്‌തു. 79 ക്രൈസ്‌തവ സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ഉത്തര്‍പ്രദേശ്, ഛത്തീസ്ഗ‌ഡ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, മദ്ധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. വിഷയം സര്‍ക്കാരിന്റെയും സുപ്രീംകോടതിയുടേയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയില്‍കൊണ്ടുവരാനാണ് പ്രതിഷേധം. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments