Thursday, December 7, 2023

HomeNewsIndiaസ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍; കർണാടകയിൽ ഐഎഎസ്-ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ പോര്, ഒടുവിൽ സ്ഥലംമാറ്റി

സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍; കർണാടകയിൽ ഐഎഎസ്-ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ പോര്, ഒടുവിൽ സ്ഥലംമാറ്റി

spot_img
spot_img

ബെംഗളൂരു: ഐഎഎസ് വനിതാ ഉദ്യോഗസ്ഥയുടെ സ്വകാര്യചിത്രങ്ങള്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പുറത്തുവിട്ട സംഭവത്തില്‍ നടപടിയുമായി കര്‍ണാടക സര്‍‌ക്കാര്‍.

ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങളാണ് ഐപിഎസ് ഓഫീസറും കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ എം ഡിയുമായ ഡി രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മുന്നറിയിപ്പ് ലംഘിച്ച്‌ വീണ്ടും ഫേസ്ബുക്ക് പോര് തുടര്‍ന്നതോടെ ഇരുവരെയും സ്ഥലം മാറ്റി. ഇവര്‍ക്കൊപ്പം ഡി രൂപയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മൗനീഷ് മുദ്ഗിലിനെയും സ്ഥലം മാറ്റി.

എന്നാല്‍ ഇവരെ സ്ഥലം മാറ്റിയത് എങ്ങോട്ടേക്കാണെന്ന് ഉത്തരവില്‍ പറയുന്നില്ല. സംഭവത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ മുഖ്യമന്ത്രിയോടും പൊലീസ് മേധാവിയോടും ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞിരുന്നു.

“അവര്‍ക്കെതിരെ നടപടിയെടുക്കും. അവര്‍ രണ്ടുപേരും വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്. സാധാരണക്കാര്‍ പോലും തെരുവില്‍ ഇങ്ങനെ സംസാരിക്കില്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ, പക്ഷേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത് ശരിയല്ല”- മന്ത്രി പറഞ്ഞു.

രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങളാണ് ഡി രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. പുരുഷ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് രോഹിണി അയച്ച ചിത്രങ്ങളാണെന്നാണ് രൂപയുടെ അവകാശവാദം. തന്റെ വാട്സാപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണ് വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.

എന്നാല്‍ രൂപയ്ക്ക് മാനസിക രോഗമാണെന്ന് രോഹിണി ആരോപിച്ചു. ”മാനസിക രോഗം ഒരു വലിയ പ്രശ്‌നമാണ്, അതു മരുന്നും കൗണ്‍സിലിങ്ങും വഴിയാണ് പരിഹരിക്കേണ്ടത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവരെ ഇതു ബാധിക്കുമ്ബോള്‍ അതു കൂടുതല്‍ അപകടകരമാകും. രൂപ ഐപിഎസ് എനിക്കെതിരെ തെറ്റായ, വ്യക്തിപരമായ അധിക്ഷേപ പ്രചാരണങ്ങള്‍ നടത്തുകയാണ്. അത് അവരുടെ സംസ്കാരമാണ്.”- രോഹിണി പറഞ്ഞു.

മൈസൂരു കെആര്‍ നഗറില്‍ നിന്നുള്ള ദള്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ മഹേഷിന്റെ കണ്‍വന്‍ഷന്‍ ഹാള്‍ മഴവെള്ളക്കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ല്‍ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ മഹേഷ് നല്‍കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ടു ചര്‍ച്ച നടത്തിയെന്ന ആരോപണത്തിനിടെ ഒരു റസ്റ്റോറന്റില്‍ മഹേഷും രോഹിണിയും ഒരുമിച്ച്‌ ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് ഇരുവരും തമ്മില്‍ ഒതുതീര്‍പ്പു നടന്നെന്ന് ആരോപണം വന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments