ന്യൂഡല്‍ഹി: വലിയ വിജയം കണ്ട ഭാരത് ജോഡോ യാത്രക്കു ശേഷം മറ്റൊരു യാത്രക്ക് കോണ്‍ഗ്രസിന് പദ്ധതിയുണ്ടെന്ന് ജനറല്‍ സെക്രട്ടറി ജയ്റാം രമേഷ്.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയായിരുന്നു(ഇന്ത്യയുടെ തെക്കു നിന്ന് വടക്കോട്ടേക്ക്) രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര. ഭാരതത്തിന്റെ കിഴക്കു നിന്ന് പടിഞ്ഞാറോട്ടുള്ള യാത്രയാണ് പദ്ധതിയിടുന്നതെന്നും ജയ്റാം രമേഷ് വ്യക്തമാക്കി.
പ്രധാനമായും അരുണാചലിലെ പസിഘട്ടില്‍ നിന്ന് ഗുജറാത്തിലെ പോര്‍ബന്തറിലേക്കാണ് യാത്ര. കാടുകളും നദികളും താണ്ടിയാകും യാത്ര. പദയാത്ര തന്നെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ജോഡോ യാത്രയെ പോലെ ബൃഹത്തായ ഒന്നായിരിക്കില്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജൂണിനോ നവംബറിനോ മുമ്ബ് യാത്ര തുടങ്ങാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഇതെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.