Thursday, March 28, 2024

HomeNewsIndiaഡല്‍ഹി മദ്യനയ കേസ്: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

ഡല്‍ഹി മദ്യനയ കേസ്: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

spot_img
spot_img

ഡല്‍ഹി ഉപമുഖ്യമന്ത്രിയും എ എ പി നേതാവുമായ മനീഷ് സിസോദിയയെ ഡല്‍ഹി മദ്യനയക്കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്തു. എട്ടുമണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അഴിമതി നിരോധന നിയമപ്രകാരം മനീഷ് സിസോദിയയുടെ അറസ്റ്റ് സി ബി ഐ രേഖപ്പെടുത്തിയത്.

സ്വകാര്യ വ്യക്തികള്‍ക്ക് മദ്യഷോപ്പുകള്‍ നല്‍കാനുള്ള പുതിയ നിയമത്തില്‍ വന്‍ അഴിമതിയും കൈക്കൂലിയും നടന്നുവെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു. നേരത്തെ തന്നെ ഇടനിലക്കാരായ മലയാളി വിജയ് നായര്‍ ഉള്‍പ്പെടെയുള്ളവരെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.


സര്‍ക്കാര്‍ പൂര്‍ണ്ണമായും മദ്യവ്യാപാരത്തില്‍ നിന്നും പിന്‍വാങ്ങുന്ന എ എ പി സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തില്‍ വലിയ അഴിമതി നടന്നുവെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. വളരെ ഗുണനിലവാരം കുറഞ്ഞ മദ്യമാണ് ഇതേ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ലഭിച്ചതെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി ബി ഐ യും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

എട്ട് മണിക്കൂറോളമാണ് ഇന്ന് സി ബി ഐ ആസ്ഥാനത്ത് മനീഷ് സിസോദിയയെ സി ബി ഐ ചോദ്യം ചെയ്തത്. ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്, അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചുമാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ഇതിനെ നേരിട്ടത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments