പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് സൂറത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി അഹമ്മദാബാദില്‍ ഇറക്കി.
ഇന്‍ഡിഗോ എ 320 വിമാനമാണ് സൂറത്തില്‍ വച്ച് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തിന്റെ എഞ്ചിന്‍ ബ്ലേഡിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അഹമ്മദാബാദില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഔദ്യോഗിക പ്രസ്താവനയിറക്കി.
യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഡിജിസിഎ വ്യക്തമാക്കി.ലാന്‍ഡിങ്ങിന് ശേഷം നടത്തിയ ഗ്രൗണ്ട് പരിശോധനയില്‍, എഞ്ചിന്‍ ഫാന്‍ ബ്ലേഡുകള്‍ക്ക് കേടുപാടുകള്‍ കണ്ടെത്തി. തുടര്‍ന്ന്, എയര്‍ക്രാഫ്റ്റ് ഓണ്‍ ഗ്രൗണ്ട് (എഒജി) ആയി പ്രഖ്യാപിക്കുകയായിരുന്നു
ഡിജിസിഎയുടെ ഔദ്യോഗിക പ്രസ്താവന അനുസരിച്ച്, ലാന്‍ഡിങ്ങിന് ശേഷം നടത്തിയ ഗ്രൗണ്ട് പരിശോധനയില്‍, എഞ്ചിന്‍ ഫാന്‍ ബ്ലേഡുകള്‍ക്ക് കേടുപാടുകള്‍ കണ്ടെത്തി. തുടര്‍ന്ന്, എയര്‍ക്രാഫ്റ്റ് ഓണ്‍ ഗ്രൗണ്ട് (എഒജി) ആയി പ്രഖ്യാപിക്കുകയായിരുന്നു.