ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ രാജിവെച്ചു.
സിസോദിയയെ കൂടാതെ ജയിലില്‍ കഴിയുന്ന ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രാജി സമര്‍പ്പിച്ചിട്ടുണ്ട്. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അംഗീകരിച്ചു.
എ.എ.പി സര്‍ക്കാരില്‍ 18 വകുപ്പുകള്‍ വഹിച്ചിരുന്ന ആളാണ് മനീഷ് സിസോദിയ. മദ്യനയ കേസില്‍ എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്ചയാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ അഞ്ചു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിലാണ് സിസോദിയ.
2022 മെയ് 30നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സത്യേന്ദര്‍ ജെയിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെയും മന്ത്രിസ്ഥാനത്ത് തുടരുകയായിരുന്നു ജെയിന്‍.
2015ല്‍ എ.എ.പി അധികാരത്തില്‍ വന്നത് മുതല്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ വഹിച്ചിരുന്ന നേതാക്കളാണ് മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും. അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാര്‍ തുടരുന്നത് ആം ആദ്മിയുടെ പ്രതിച്ഛായക്ക് പ്രതികൂലമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് രാജിയെന്ന് റിപ്പോര്‍ട്ട്.
അറസ്റ്റ് ചോദ്യം ചെയ്ത് മനീഷ് സിസോദിയ സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി ഇന്ന് വിസമ്മതിച്ചതിരുന്നു. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച്, ഹൈകോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു.