ചെന്നൈ: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ഥിനി മരിച്ചു. കൊല്ലം പുത്തൂര്‍ സ്വദേശിനി നിഖിത കെ.സിബി(19)യാണ് മരിച്ചത്.
ചെന്നൈ താംബരം എംസിസി കോളജ് വിദ്യാര്‍ഥിനിയാണ്. ഇരുമ്ബുലിയൂരിലെ ഹോസ്റ്റലിലായിരുന്നു നിഖിതയുടെ താമസം. ഇരുമ്ബുലിയൂരിലെ പഴയ റെയില്‍വേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
ഹെഡ് ഫോൺ വച്ച് സംസാരിച്ചു ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പെടാതിരുന്നതാണ് നിഖിതയുടെ മരണകാരണമെന്നാണ് വിവരം.