സൂററ്റ്: രാജ്യത്തെ ആദ്യ സ്റ്റീല്‍ റോഡ് ഗുജറാത്തിലെ സൂറത്തില്‍ യാഥാര്‍ഥ്യമായി.വിവിധ പ്ലാന്റുകളിലെ ഉപയോഗശൂന്യമായ സ്റ്റീല്‍ ഉപയോഗിച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോഡ് നിര്‍മിച്ചത്.
ഹസീറ വ്യവസായ മേഖലയിലാണ് റോഡ് നിര്‍മിച്ചത്.ശാസ്ത്ര-സാങ്കേതിക ഗവേഷണ കൗണ്‍സിലും (സി.എസ്.ഐ.ആര്‍), കേന്ദ്ര റോഡ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് (സി.ആര്‍.ആര്‍.ഐ) നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
സ്റ്റീല്‍ ആന്‍റ് പോളിസി കമ്മീഷന്‍, നീതി ആയോഗ് എന്നിവയുടെ സഹായത്തോടെയായിരുന്നു നിര്‍മാണം. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചത് ഒരു കിലോമീറ്റര്‍ നീളത്തിലുള്ള ആറു വരി പാതയാണ്.
രാജ്യത്തെ ഉരുക്കുനിര്മാണശാലകളില് പ്രതിവര്‍ഷം 19 ദശലക്ഷം ടണ്‍ സ്റ്റീല്‍ ബാക്കിയാകുന്നുണ്ട്. പാഴാക്കപ്പെടുന്ന വിഭവം ഉപയോഗ യോഗ്യമാക്കുന്നതിനൊപ്പം ഈടുനില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കുക എന്നതാണ് ലക്ഷ്യം.
ഒരു കിലോമീറ്റര്‍ നീളത്തിലുള്ള റോഡ് പൂര്‍ണമായും സംസ്കരിച്ച ഉരുക്കുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മഴക്കാലത്ത് റോഡ് തകരുമെന്ന പേടി വേണ്ടെന്ന് സി.എസ്.ഐ.ആര്‍ അവകാശപ്പെട്ടു
photo courtesy: theliveahmedabad.