Friday, November 8, 2024

HomeNewsIndiaടേക്ക് ഓഫിന് തൊട്ടുമുമ്ബ് സ്‌പൈസ് ജെറ്റ് വിമാനം തൂണിലിടിച്ചു

ടേക്ക് ഓഫിന് തൊട്ടുമുമ്ബ് സ്‌പൈസ് ജെറ്റ് വിമാനം തൂണിലിടിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: ടേക്ക് ഓഫിന് തൊട്ടുമുമ്ബ് ഡല്‍ഹിയില്‍ സ്‌പൈസ് ജെറ്റ് വിമാനം തൂണിലിടിച്ചു.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. ബോയിങ് 737-800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് തൂണില്‍ ഇടിച്ചതെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ വലതു ചിറകാണ് തൂണില്‍ ഇടിച്ചത്.ചിറകിനും തൂണിനും കേടുപാടുകള്‍ സംഭവിച്ചു.

ജമ്മുവിലേക്ക് പോകാനിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments