ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരവധി ചെക്ക് ബൗണ്‍സ് കേസുകളാണ് ദിനേന ഉയര്‍ന്നുവരുന്നത്. ഇത്തരം കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്. ആരുടെയെങ്കിലും ചെക്ക് ബൗണ്‍സ് ആയാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാത്രമല്ല, ആ വ്യക്തിയുടെ മറ്റൊരു അക്കൗണ്ടില്‍ നിന്ന് പണം വസൂലാക്കുകയും ചെയ്യും.
സര്‍ക്കാര്‍ ആര്‍ബിഐയുമായി സമ്പൂര്‍ണ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും പുതിയ സംവിധാനം ഉടന്‍ നടപ്പാക്കിയേക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു അക്കൗണ്ടില്‍ നിന്ന് പണം വസൂലാക്കുക എന്നതിനര്‍ത്ഥം ചെക്ക് ഉടമ ഏത് സാഹചര്യത്തിലും പണം നല്‍കേണ്ടിവരും എന്നാണ്.
ശിക്ഷയും ഉണ്ടാകാം. ചെക്ക് ബൗണ്‍സുള്ള കമ്പനിയുടെയോ വ്യക്തിയുടെയോ ക്രെഡിറ്റ് സ്‌കോറും മോശമാകുമെന്നാണ് വിവരം. ഇതുകൂടാതെ, ഈ കേസുകള്‍ക്ക് വായ്പാ കുടിശ്ശിക സംബന്ധിച്ച നിയമങ്ങളും ബാധകമായിരിക്കും.
പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ചെക്ക് ബൗണ്‍സ് കേസുകള്‍ കുറയ്ക്കുകയും ചെക്ക് ബൗണ്‍സ് ചെയ്യുന്നതില്‍ നിന്ന് ആളുകള്‍ പിന്മാറുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച ആര്‍ബിഐയും സര്‍ക്കാരും യോഗം ചേര്‍ന്നിരുന്നു.
ചെക്ക് ബൗണ്‍സിന്റെ കാര്യത്തില്‍, രണ്ട് വര്‍ഷം തടവ് വ്യവസ്ഥയുണ്ട്, അത് വരും കാലങ്ങളില്‍ മാറ്റാം. 1881ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടില്‍ ചില മാറ്റങ്ങള്‍ സുപ്രീം കോടതി പാനല്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.