ന്യൂഡെല്‍ഹി: മാസങ്ങള്‍ നീണ്ട ഭാരത് ജോഡോക്ക് ശേഷം പുതിയ രൂപത്തിലെത്തിയ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറല്‍.
യുകെയിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.
ഭാരത് ജോഡോ യാത്രയിലുടനീളം വളര്‍ത്തിയിരുന്ന താടിയും മുടിയും വെട്ടിമാറ്റി, കോട്ടും സ്യൂട്ടും ടൈയ്യും ധരിച്ചാണ് രാഹുല്‍ ഗാന്ധി സര്‍വകലാശാലയിലെത്തിയത്.
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ലണ്ടനിലെത്തിയത്.
സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്ന രാഹുലിന്റെ ചിത്രം ചിത്രങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളും ട്വീറ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്തെ 12 സംസ്ഥാനങ്ങലൂടെ കാല് നടയാത്ര ചെയ്ത രാഹുല്‍ ഗാന്ധി യാത്രയില്‍ ഉടനീളം മുടിയും താടിയും വളര്‍ത്തിയിരുന്നു.