Friday, April 19, 2024

HomeNewsIndiaചീറ്റകള്‍ക്കു പിന്നാലെ ഹിപ്പോപൊട്ടാമസുകളും ഇന്ത്യയിലേക്ക്

ചീറ്റകള്‍ക്കു പിന്നാലെ ഹിപ്പോപൊട്ടാമസുകളും ഇന്ത്യയിലേക്ക്

spot_img
spot_img

ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയില്‍നിന്നും നമീബിയയില്‍നിന്നും ചീറ്റകളെ എത്തിച്ചതിന് പിന്നാലെ രാജ്യത്തേക്ക് ഹിപ്പോപൊട്ടാമസുകളെയും എത്തിക്കുന്നു. കൊളംബിയയില്‍നിന്നും 70ഓളം ഹിപ്പോപൊട്ടാമസുകളെയാണ് എത്തിക്കുന്നത്.

കൊളംബിയയില്‍ ഹിപ്പോപൊട്ടാമസുകളുടെ വംശവര്‍ധന നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് കയറ്റി അയക്കാന്‍ തുടങ്ങിയത്. മയക്കുമരുന്ന് മാഫിയാ തലവന്‍ പാബ്ലോ എസ്കോബാര്‍ 1980കളില്‍ കൊളംബിയയിലെത്തിച്ച ഹിപ്പോകള്‍ പിന്നീട് പെറ്റുപെരുകുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഹിപ്പോകളെ അധിനിവേശ ജീവിവര്‍ഗമായി കൊളംബിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൊളംബിയയില്‍ ഹിപ്പോകളെ വേട്ടയാടുന്ന മൃഗങ്ങളില്ലാത്തതാണ് പ്രശ്‌നമായി മാറിയതെന്ന് വിദഗ്ധര്‍ പറയുന്നു. ഇവയുടെ മലം നദികളുടെ ഘടനയില്‍ മാറ്റം വരുത്തുകയും ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്യുമെന്നാണ് നിരീക്ഷണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments