ന്യൂഡല്‍ഹി: വിമാനത്തില്‍ മദ്യപിച്ച വിദ്യാര്‍ഥി സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനത്തില്‍ വച്ചായിരുന്നു സംഭവം.
വെള്ളിയാഴ്ച രാത്രി ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട് ഡല്‍ഹിയിലെത്തിയ അമേരിക്കന്‍ എയര്‍ലൈന്‍സ് 292 നമ്ബര്‍ വിമാനത്തിലായിരുന്നു യാത്രികന് ദുരനുഭവം ഉണ്ടായത്. യുഎസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ് മദ്യലഹരിയില്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചേക്കാമെന്നതിനാല്‍, സഹയാത്രികനോടും എയര്‍ലൈന്‍ ജീവനക്കാരോടും ഇയാള്‍ ക്ഷമാപണം നടത്തിയതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൊലീസ് മൊഴി രേഖപ്പെടുത്തിവരികയാണെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് പൊലീസിനെ എയര്‍ലൈനും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.എടിസി വിവരം സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ പ്രതിയെ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് പറഞ്ഞു.
സിവില്‍ ഏവിയേഷന്‍ റൂള്‍ അനുസരിച്ച് ഒരു യാത്രക്കാരന്‍ അനാശാസ്യ പെരുമാറ്റത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ക്രിമിനല്‍ നടപടികള്‍ക്ക് പുറമെ വിമാനയാത്രക്ക് വിലക്കും ഏര്‍പ്പെടുത്തും