Thursday, April 18, 2024

HomeNewsIndiaമദ്യനയക്കേസ്: മനീഷ് സിസോദിയ ജയിലിലേക്ക്

മദ്യനയക്കേസ്: മനീഷ് സിസോദിയ ജയിലിലേക്ക്

spot_img
spot_img

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

മാര്‍ച്ച്‌ 20 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. അതേസമയം സിസോദിയയുടെ ജാമ്യഹര്‍ജി ഈ മാസം 10 ന് കോടതി പരിഗണിക്കും.

ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയയെ റോസ് അവന്യൂകോടതിയാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സ്‌പെഷ്യല്‍ ജഡ്ജ് എം.കെ നാഗ്പാലിന് മുമ്ബാകെയായിരുന്നു സിസോദിയയെ ഹാജരാക്കിയത്.

സിബിഐ കസ്റ്റഡി അവസാനിച്ചതോടെയാണ് സിസോദിയയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെ സിസോദിയയെ ജയിലിലേക്ക് മാറ്റും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments