ഷില്ലോങ്: തുടര്‍ച്ചയായി രണ്ടാം തവണയും മേഘാലയയുടെ മുഖ്യമന്ത്രിയായി നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടി (എന്‍.പി.പി) നേതാവ് കോണ്‍റാഡ് സാങ്മ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പ്രസ്റ്റോണ്‍ ടൈന്സങ്ങും സ്നിയൗബലങ് ധര് എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യവാചകം ചൊല്ലി.
കൂടാതെ, അബു തഹെര്‍ മൊണ്ടല്‍, കൈര്മെന് ഷില്ല, മാര്‍ക്യൂസ് എന്‍ മാര്‍ക്ക്, രാക്കം എ. സാങ്മ, അലക്സാണ്ടര്‍ ലാലൂ ഹെക്ക്, ഡോ. അമ്ബരീന് ലിങ്ദൊ, പോള്‍ ലിങ്ദോ, കമിങ്ഗോന് യമ്ബോന് എന്നിവരും എന്‍.പി.പി. സര്‍ക്കാറില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.