Saturday, April 20, 2024

HomeNewsIndiaസിസോദിയയെ തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്ത് ഇ.ഡി

സിസോദിയയെ തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്ത് ഇ.ഡി

spot_img
spot_img

ന്യൂഡല്‍ഹി: എ.എ.പി നേതാവും ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ തിഹാര്‍ ജയിലിലെത്തി ഇ.ഡി വീണ്ടും ചോദ്യം ചെയ്തു.

ഡല്‍ഹി മദ്യനയത്തില്‍ അദ്ദേഹത്തിന്റെ പങ്ക് സംബന്ധിച്ചാണ് ചോദ്യംചെയ്യല്‍. 100 കോടി കൈക്കൂലി വാങ്ങി മദ്യ വ്യവസായികള്‍ക്ക് അനുകൂലമായി മദ്യനയം രൂപീകരിച്ചുവെന്നാണ് ആരോപണം.

വിഷയത്തില്‍ പലതലത്തില്‍ സിസോദിയയെ ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. തെളിവുകള്‍ നശിപ്പിക്കുന്നതിനായി പലതവണ ഫോണ്‍ മാറ്റുക, ലാഭ വിഹിതം അഞ്ച് ശതമാനത്തില്‍ നിന്ന് ഇതുവരെയില്ലാത്തവിധം 12 ശതമാനമാക്കി ഉയര്‍ത്തുക, ദക്ഷിണേന്ത്യന്‍ ഗ്രൂപ്പുകള്‍ എ.എ.പി നേതാവിനു വേണ്ടി വിജയ് നായര്‍ക്ക് പണം നല്‍കുക, നയം മാറ്റം സംബന്ധിച്ച്‌ തീരുമാനം തുടങ്ങിയ വിഷയങ്ങളിലാണ് ചോദ്യം ചെയ്യല്‍. വെള്ളിയാഴ്ചയും ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments