Friday, April 19, 2024

HomeNewsIndiaരാത്രി ഷിഫ്റ്റ് കഴിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന സിറ്റി ബസിന് തീ പിടിച്ച്‌ കണ്ടക്ടര്‍ വെന്തുമരിച്ചു

രാത്രി ഷിഫ്റ്റ് കഴിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന സിറ്റി ബസിന് തീ പിടിച്ച്‌ കണ്ടക്ടര്‍ വെന്തുമരിച്ചു

spot_img
spot_img

ബെംഗളൂരു: നിര്‍ത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച്‌ കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം . ബസിനുള്ളില്‍ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45) എന്നയാളാണ് മരിച്ചത്.

രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസാണ് കത്തിയത്. തീ പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ബസ് പാര്‍ക്ക് ചെയ്‌ത ശേഷം ബസിന്റെ ഡ്രൈവര്‍ പ്രകാശ് ബസ് സ്റ്റാന്‍ഡിലെ ബസ് ജീവനക്കാര്‍ക്കായുള്ള ഡോര്‍മിറ്ററിയില്‍ വിശ്രമിക്കാന്‍ പോയി.

എന്നാല്‍, മുത്തയ്യ ബസിനുള്ളില്‍ ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെയാണ് ബസിന് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അഗ്നിരക്ഷാസേനയെ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ബിഎംടിസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments