Friday, March 29, 2024

HomeNewsIndiaബിജെപിക്ക് തിരിച്ചടി; കര്‍ണാടകയില്‍ ബിജെപി എംഎല്‍എസി കോണ്‍ഗ്രസില്‍

ബിജെപിക്ക് തിരിച്ചടി; കര്‍ണാടകയില്‍ ബിജെപി എംഎല്‍എസി കോണ്‍ഗ്രസില്‍

spot_img
spot_img

ബെംഗളൂരു: ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

നാല് തവണ എംഎല്‍സി ആയിരുന്ന പുട്ടണ്ണയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദക്ഷിണ കര്‍ണാടകയില്‍ നിന്നുള്ള നേതാവാണ് പുട്ടണ്ണ. മേഖലയില്‍ നിന്നുള്ള രണ്ട് മന്ത്രിമാര്‍ തന്നെ ബി ജെ പി നേതൃത്വവുമായി അകലം പാലിക്കുന്നതിനിടയിലാണ് പാര്‍ട്ടിയുടെ ആശങ്കകള്‍ ഏറ്റി നേതാവിന്റെ രാജി.
ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തില്‍ നിന്നാണ് പുട്ടണ്ണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ രാജി ബിജെപി ഇതുവരെ സ്വീകരിച്ചിട്ടില്ല

അതേസമയം കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പുട്ടണ്ണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തനിക്ക് വിശദീകരിക്കാന്‍ പോലും സാധിക്കാത്ത വിധം പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണ് ബി ജെ പിയില്‍ എന്ന് പാര്‍ട്ടി പ്രവേശനത്തിന് പിന്നാലെ പുട്ടണ്ണ പറഞ്ഞു.

ബി ജെ പിക്കെതിരെ പുട്ടണ്ണ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി-‘ഞാന്‍ എംഎല്‍സി സ്ഥാനം രാജിവെച്ചതായി വ്യക്തമാക്കി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അധ്യാപകരുടെ ഒരു ആവശ്യം പോലും സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. 142 ദിവസം അധ്യാപകര്‍ രാപ്പകല്‍ സമരങ്ങള്‍ നടത്തി. ഇവരില്‍ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി അധ്യാപകര്‍ നടത്തിയ 40 ഓളം കൂടിക്കാഴ്ചകള്‍ വെറുതെയായി.എന്റെ 20 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്രയും അഴിമതി നിറഞ്ഞ ഒരു സാഹചര്യം ഞാന്‍ കണ്ടിട്ടില്ല. ബി ജെ പിയില്‍ ചേര്‍ന്നതില്‍ എനിക്ക് മനസാക്ഷിക്കുത്ത് തോന്നുന്നുണ്ട്’, പുട്ടണ്ണ പറഞ്ഞു.

ബി ജെ പിയുടെ ഹിന്ദുത്വ പ്രകോപനങ്ങളില്‍ മനം മടുത്താണ് പുട്ടണ്ണ രാജിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments